അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം
Wednesday, May 12, 2021 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നേ​രി​ട്ടോ, തൊ​ഴി​ലു​ട​മ, താ​മ​സി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ എ​ന്നി​വ​ര്‍​ക്കോ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. പേ​ര്, വ​യ​സ്, സ്വ​ദേ​ശം, ജി​ല്ല, സം​സ്ഥാ​നം, ആ​ധാ​ര്‍ ന​മ്പ​ര്‍, താ​മ​സി​ക്കു​ന്ന/​ജോ​ലി ചെ​യ്യു​ന്ന സ്ഥ​ലം, മൊ​ബൈ​ല്‍ ന​മ്പ​ര്‍ (വാ​ട്ട്സ് ആ​പ്പ്), വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടോ, കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ന​ല്‍​കും. കാ​ഞ്ഞ​ങ്ങാ​ട്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ 9946261737 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്ട്സ് ആ​പ്പ് സ​ന്ദേ​ശ​മാ​യോ, [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ ന​ല്‍​കാ​വു​ന്ന​താ​ണ്. കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ 9495744002 എ​ന്ന ന​മ്പ​റി​ലോ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ ന​ല്‍​കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ്: 0499-4256950, കാ​ഞ്ഞ​ങ്ങാ​ട് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ് 0467-2204602, കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ് 04994-257850 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.