അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Wednesday, May 12, 2021 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 250 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഇ​ന്ന​ലെ കി​റ്റ് ന​ല്‍​കി​യ​ത്. ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ കി​റ്റ് വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് കീ​ഴി​ല​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ​യും സ​പ്ലൈ​കോ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ഞ്ച് കി​ലോ അ​രി, ര​ണ്ട് കി​ലോ വീ​തം ആ​ട്ട​യും ക​ട​ല​യും, ഒ​രു കി​ലോ വീ​തം എ​ണ്ണ, തു​വ​ര​പ്പ​രി​പ്പ്, സ​വാ​ള, 100 ഗ്രാം ​മു​ള​ക്പൊ​ടി, അ​ഞ്ച് മാ​സ്‌​ക് തു​ട​ങ്ങി​യ​വ അ​ട​ങ്ങു​ന്ന 10 ഇ​ന​ങ്ങ​ളു​ള്ള 1000 കി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​രോ ഇ​ട​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി ന​ട​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ത് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​കേ​ശ​വ​ന്‍ അ​റി​യി​ച്ചു.
തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് കീ​ഴി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​ന്‍ അ​താ​ത് തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഫാ​ക്ട​റി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​വി​ടെ​ത്ത​ന്നെ താ​മ​സ സൗ​ക​ര്യം ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭീ​തി​യി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല വി​ട്ടു പോ​കേ​ണ്ട​തി​ല്ലെ​ന്നും തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു വ​രു​ത്തു​മെ​ന്നു​മാ​ണ് ഇ​വ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള്‍ സെ​ന്‍റ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 04994 256950, 9495340746, 7025661216.