പ​രി​ഹാ​ര​മാ​കാ​തെ പ്രാ​ണ​വാ​യു ക്ഷാ​മം
Wednesday, May 12, 2021 1:32 AM IST
കാ​സ​ർ​ഗോ​ഡ്‌: ജി​ല്ല​യി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളാ​ണ് ഓ​ക്സി​ജ​ന് വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ചെ​ങ്ക​ള ഇ.​കെ. നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ലെ 12 കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ണ്ട്. ഇ​തി​നാ​യി പ്ര​തി​ദി​നം 75 സി​ലി​ണ്ട​റു​ക​ൾ വേ​ണം. സി​ലി​ണ്ട​റെ​ടു​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പു​റ​പ്പെ​ട്ട വാ​ഹ​നം തി​രി​ച്ചെ​ത്തി​യ​ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ. ല​ഭി​ച്ച​ത് വെ​റും 15 സി​ലി​ണ്ട​റു​ക​ളും.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ത് മു​ഴു​വ​ൻ കാ​ലി​യാ​യി. ഇ​തേ​ത്തു​ട​ർ​ന്ന്‌ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ണ്ടും സി​ലി​ണ്ട​റെ​ടു​ക്കാ​ൻ വാ​ഹ​നം പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ഹ​നം എ​പ്പോ​ൾ തി​രി​ച്ചെ​ത്തു​മെ​ന്നോ എ​ത്ര സി​ലി​ണ്ട​ർ ല​ഭി​ക്കു​മെ​ന്നോ യാ​തൊ​രു നി​ശ്ച​യ​വു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


കാ​സ​ർ​ഗോ​ഡ് അ​ര​മ​ന ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഒ​രു സി​ലി​ണ്ട​ർ ഓ​ക്സി​സി​ജ​ൻ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ഴ് കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്കാ​ണ് ഇ​വി​ടെ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള​ത്. ഓ​ക്സി​ജ​നാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ഒ‌​ടു​വി​ൽ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ ധ​ർ​മ​ട​ത്ത് നി​ന്നും ആ​ശ്വാ​സ​വി​ളി​യെ​ത്തി. രാ​ത്രി 7.30 ഓ​ടെ പ​ത്ത് സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കാ​മെ​ന്ന​റി​യി​ച്ചു.​

ഇ​തേ​ത്തു​ട​ർ​ന്ന് കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ൽ നി​ന്നും നാ​ലു സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചാ​ണ് ഇ​വ​ർ ചി​കി​ത്സ തു​ട​ർ​ന്ന​ത്. മു​മ്പ് സ്ഥി​ര​മാ​യി 20 സി​ലി​ണ്ട​റു​ക​ൾ ക​രു​ത​ൽ ശേ​ഖ​ര​മാ​യി വെ​ച്ചി​രു​ന്ന കെ​യ​ർ​വെ​ൽ ആ​ശു​പ​ത്രി​യും പ്ര​തി​ദി​ന ആ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പെ​ടാ​പ്പാ​ടി​ലാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല.

പ്ര​തി​ദി​നം 180 സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടെ വേ​ണ്ട​ത്.​ഇ​ന്ന​ലെ 156 സി​ലി​ണ്ട​റു​ക​ൾ ല​ഭി​ച്ചു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം നി​യു​ക്ത ഉ​ദു​മ എം​എ​ൽ​എ സി.​എ​ച്ച്. കു​ഞ്ഞ​മ്പു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് 50 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ക​ണ്ണൂ​രി​ലെ ഒ​രു ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രു ആ​ശു​പ​ത്രി​ക്ക് ഈ ​സി​ലി​ണ്ട​റു​ക​ൾ ന​ൽ​കേ​ണ്ടി വ​ന്നു.