താ​ളം​തെ​റ്റി കാ​ര്‍​ഷി​ക​മേ​ഖ​ല
Thursday, May 13, 2021 12:43 AM IST
ചി​റ്റാ​രി​ക്കാ​ൽ: കോ​വി​ഡും അ​തു​മൂ​ല​മു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ലം​തെ​റ്റി പെ​യ്യു​ന്ന മ​ഴ​യും കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ താ​ളം​തെ​റ്റി​ക്കു​ന്നു. ഇ​തോ​ടെ നാ​ണ്യ​വി​ള​ക​ളും ഭ​ക്ഷ്യ​വി​ള​ക​ളു​മ​ട​ക്ക​മു​ള്ള കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് ദൈ​നം​ദി​ന ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ ദു​രി​ത​ക്ക​യ​ത്തി​ലാ​യി.
കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം ശ​ക്തി​പ്രാ​പി​ച്ച​തു മു​ത​ല്‍ മ​ല​യോ​ര​ത്തെ ഉ​ള്‍​ഗ്രാ​മ​ങ്ങ​ള്‍ പോ​ലും ഏ​റെ​ക്കു​റെ നി​ശ്ച​ല​മാ​ണ്. തു​ട​ക്ക​ത്തി​ല്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ല്‍ പി​ന്നീ​ട് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ ലോ​ക്ക്ഡൗ​ണ്‍ വ​ന്നു. ഫ​ല​ത്തി​ല്‍ മ​ല​യോ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി​ത്ത​ന്നെ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം വി​ല്‍​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കി.
നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും അ​യ​വ് വ​രു​ത്തു​ന്ന​തു​ത​ന്നെ മി​ക്ക​വാ​റും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ്. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ സം​സ്ഥാ​ന ലോ​ക്ക്ഡൗ​ണ്‍ വ​രു​ന്ന​തി​നു മു​മ്പ് ഒ​രു ദി​വ​സം മാ​ത്രം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ങ്ങ​നെ കി​ട്ടി​യ ഒ​രൊ​റ്റ ദി​വ​സം കൊ​ണ്ടു​മാ​ത്രം ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നി​ടെ ത​ന്നെ മ​ല​യോ​ര​ത്ത് വേ​ന​ല്‍​മ​ഴ​യും ശ​ക്ത​മാ​യി. ഇ​തോ​ടൊ​പ്പം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത കാ​റ്റും കൃ​ഷി​നാ​ശ​വും പ​തി​വാ​യി. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ക​ശു​വ​ണ്ടി വി​ല​യും ഇ​ടി​ഞ്ഞു. ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ന് പൊ​തു​സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്ക് വി​ല്‍​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം ക​ട തു​റ​ക്കാ​താ​യ​തോ​ടെ അ​തും ഇ​ല്ലാ​താ​യി. ഇ​തി​നി​ടെ മ​ഴ​യി​ല്‍ കു​തി​ര്‍​ന്ന ക​ശു​വ​ണ്ടി മു​ള​ച്ചു​തു​ട​ങ്ങി​യ​ത് ഇ​ര​ട്ടി ദു​രി​ത​മാ​യി. മ​ഴ വി​ട്ടു​മാ​റാ​ത്ത​തി​നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റു​ന്ന​തു​വ​രെ ക​ശു​വ​ണ്ടി ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​ന്‍ പോ​ലും വ​ഴി​യി​ല്ലാ​തെ വ​ല​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.
കു​ല​ച്ച​തും കു​ല​ക്കാ​റാ​യ​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ മാ​ത്രം കാ​റ്റി​ല്‍ നി​ലം​പൊ​ത്തി​യ​ത്. നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ ഒ​രു വ​ര്‍​ഷ​ത്തെ അ​ധ്വാ​ന​വും പ്ര​തീ​ക്ഷ​ക​ളു​മാ​ണ് അ​തോ​ടൊ​പ്പം ഇ​ല്ലാ​താ​യ​ത്. വാ​ഴ​ക​ള്‍​ക്ക് കി​ട്ടു​ന്ന വി​ള ഇ​ൻ​ഷ്വ​റ​ന്‍​സ് തു​ക പോ​ലും കൃ​ഷി​ക്ക് ചെ​ല​വാ​യ​തു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ള്‍ തീ​രെ കു​റ​വാ​ണ്. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് കു​ല​ക​ള്‍ പാ​ക​മാ​യി കി​ട്ടി​യാ​ലും ക​ന​ത്ത വി​ല​യി​ടി​വ് വെ​ല്ലു​വി​ളി​യാ​യി മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ ലോ​ക്ക്ഡൗ​ണും വ​ന്ന​തോ​ടെ മ​റ്റി​ട​ങ്ങ​ളി​ല്‍ വി​പ​ണി ക​ണ്ടെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി.
ക​മു​കി​ല്‍ പു​തി​യ കു​ല​ക​ള്‍ ഉ​ണ്ടാ​വു​ന്ന സ​മ​യ​ത്ത് മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​ത് പൂ​ക്കു​ല​ക​ള്‍ ചീ​ഞ്ഞു​പോ​കാ​ന്‍ ഇ​ട​യാ​ക്കും. മ​ഴ കൂ​ടു​ത​ല്‍ നീ​ണ്ടു​പോ​യാ​ല്‍ മ​ഹാ​ളി രോ​ഗ​ബാ​ധ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു. പൊ​തു​വേ ന​ല്ല വി​ല കി​ട്ടു​മ്പോ​ഴും കാ​ലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​ളും രോ​ഗ​ങ്ങ​ളും മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ത്പാ​ദ​ന​ക്കു​റ​വാ​ണ് ക​മു​ക് ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി. മ​ഴ ക​ന​ത്ത​തോ​ടെ കി​ട്ടു​ന്ന അ​ട​യ്ക്ക ഉ​ണ​ക്കി​സൂ​ക്ഷി​ക്കാ​നും ക​ഴി​യാ​തെ​യാ​യി.
മ​ഴ പ​തി​വാ​യ​തോ​ടെ പ്ലാ​സ്റ്റി​ക് ഇ​ടാ​ത്ത റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ടാ​പ്പിം​ഗും നി​ല​ച്ചു. ചെ​ല​വും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സാ​മ​ഗ്രി​ക​ളും തൊ​ഴി​ലാ​ളി​ക​ളെ​യും ല​ഭി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പ്ലാ​സ്റ്റി​ക് ഇ​ടു​ന്ന​തി​ൽ​നി​ന്നും ക​ര്‍​ഷ​ക​ര്‍ പി​ന്തി​രി​യു​ക​യാ​ണ്.
പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക്
ക​ന​ത്ത തി​രി​ച്ച​ടി
വെ​ള്ള​രി​ക്കു​ണ്ട്: കോ​വി​ഡ് മ​ഹാ​മാ​രി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത് പ​ച്ച​ക്ക​റി ക​ർ​ഷ​ക​രെ​യാ​ണ്. വീ​ണ്ടും ലോ​ക്ക്ഡൗ​ൺ വ​ന്ന​തോ​ടെ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ആ​രു​മി​ല്ലെ​ന്നാ​യി. പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ളും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് കു​റ​ച്ചു. ഒ​പ്പം തീ​രെ വി​ല​യി​ല്ലാ​താ​യി. സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. ക​പ്പ ന​ട്ട് വാ​ട്ടി ഉ​ണ​ക്കി 30 ക്വി​ന്‍റ​ൽ വാ​ട്ടു​ക​പ്പ വി​ൽ​ക്കാ​ൻ ആ​വാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പു​ഞ്ച​യി​ലെ റെ​ജി എ​ന്ന ക​ർ​ഷ​ക​ൻ. കി​ലോ​യ്ക്ക് 50 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ മു​ട​ക്കു മു​ത​ൽ ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ 20 രൂ​പ​ക്ക് പോ​ലും എ​ടു​ക്കാ​ൻ ആ​ളി​ല്ല.
ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി ആ​യി ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ​ക്ക് പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ച്ച​ക്ക​റി​ക​ൾ വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ​യെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ക്കും. സ്ഥ​ലം പാ​ട്ടെ​ത്തി​നെ​ടു​ത്തും, വ​ലി​യ തു​ക ലോ​ണെ​ടു​ത്തു​മാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ബാ​ങ്കു​ക​ളു​മി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ പേ​രി​ന് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​റു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ പി​ഴ​പ്പ​ലി​ശ അ​ട​ക്കം തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​ന്നു. പ​ലി​ശ ഇ​ള​വ് പോ​ലും ല​ഭി​ച്ചി​ല്ല. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ ദു​ര​ന്ത​മാ​വും ഫ​ലം.