443 പേ​ര്‍​ക്ക് കോ​വി​ഡ്, 418 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, June 11, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 443 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16.7. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 418 പേ​ര്‍​ക്ക് കോ​വി​ഡ് മു​ക്തി​യാ​യി. നി​ല​വി​ല്‍ 3855 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 174 ആ​യി. 76134 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടു​ക​ളി​ല്‍ 20402 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 841 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21243 പേ​രാ​ണ്. പു​തി​യ​താ​യി 1398 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 3167 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1400 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.