പാ​ലാ​യി റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന​യാ​രം​ഭി​ച്ചു
Saturday, June 12, 2021 12:47 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യെ​യും ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് തേ​ജ​സ്വി​നി പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച പാ​ലാ​യി റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 17 ഷ​ട്ട​റു​ക​ളാ​ണ് റ​ഗു​ലേ​റ്റ​റി​ല്‍ ഉ​ള്ള​ത്.

ന​ബാ​ര്‍​ഡ് സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പാ​ണ് 65 കോ​ടി രൂ​പ ചെ​ല​വി​ല്‍ 227 മീ​റ്റ​ര്‍ നീ​ള​ത്തി​ലും എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ലും റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് നി​ര്‍​മി​ച്ച​ത്. ഇ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ പ​ത്തോ​ളം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും 4800 ഹെ​ക്ട​ര്‍ കൃ​ഷി​യി​ട​ത്തി​ല്‍ ജ​ല​സേ​ച​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 1957 ലെ ​ഇ​എം​എ​സ് സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2018-ലാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.