സ്‌​പെ​ഷ​ല്‍ ട്രൈ​ബ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പ​യി​ന് തു​ട​ക്ക​ം
Saturday, June 12, 2021 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സ്‌​പെ​ഷ​ല്‍ ട്രൈ​ബ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍​മാ​ര്‍ വ​ഴി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കോ​ള​നി നി​വാ​സി​ക​ള്‍​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.
കോ​വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​രെ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കോ​ള​നി നി​വാ​സി​ക​ള്‍ ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു.
ഇ​ന്ന് മു​ളി​യാ​ര്‍ സി​എ​ച്ച്‌​സി​യി​ലും ആ​ന​ന്ദാ​ശ്ര​മം, അ​ജാ​നൂ​ര്‍, ക​യ്യൂ​ര്‍ എ​ഫ്എ​ച്ച്‌​സി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കും.