കുട്ടികൾക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഫോ​ണും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ന​ല്‍​കി
Wednesday, June 16, 2021 12:57 AM IST
പാ​ലാ​വ​യ​ല്‍: കു​ട്ടി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റി​നൊ​പ്പം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കു​ട​യും പ​ച്ച​ക്ക​റി​ക​ളും ബി​സ്‌​ക​റ്റും ഡി​ജി​റ്റ​ല്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണും വീ​ട്ടി​ലെ​ത്തി​ച്ചു​ന​ല്‍​കി പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ന്നും മ​ല​യും ക​യ​റി​യി​റ​ങ്ങി കു​ട്ടി​ക​ളു​ടെ വീ​ട്ടി​ല്‍ നേ​രി​ട്ടെ​ത്തി സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി​യ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക ആ​ന്‍​സി പി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ പ്ലാ​ത്തോ​ട്ടം, അ​ധ്യാ​പ​ക​രാ​യ അ​മ​ല്‍ ജോ​ര്‍​ജ്, ഷെ​റി​ന്‍ ജോ​ര്‍​ജ്, സോ​ഫി​യാ​മ്മ ജോ​ര്‍​ജ്, ഷാ​ലു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ചി​റ്റാ​രി​ക്കാ​ല്‍ സ​ബ്ജി​ല്ല​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ല്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി​യ ആ​ദ്യ സ്‌​കൂ​ളാ​ണ് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍.