ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ അ​ക്ര​മണം: ഐ​എം​എ​ ഇ​ന്ന് പ്ര​തി​ഷേ​ധ​ദി​നം ആചരിക്കും
Friday, June 18, 2021 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേ ഇ​ന്ന് ഐ​എം​എ ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡോ. ​സു​രേ​ഷ് ബാ​ബു, ക​ണ്‍​വീ​ന​ര്‍ ഡോ. ​ദീ​പി​ക കി​ഷോ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​രാ​യ​ണ നാ​യ​ക്, കാ​ഞ്ഞ​ങ്ങാ​ട് ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​മ​ണി​ക​ണ്ഠ​ന്‍ ന​മ്പ്യാ​ര്‍, ഉ​പ്പ​ള ഘ​ട​കം സെ​ക്ര​ട്ട​റി ഡോ. ​മ​ഹേ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് കാ​ല​ഘ​ട്ട​മാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ പോ​ലെ ന​ട​ക്കു​മെ​ന്നും ഐ​എം​എ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.