60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും
Friday, June 18, 2021 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് പ്രാ​യ​ത്തി​ന്‍റെ പ​രി​മി​തി​ക​ള്‍ കൊ​ണ്ടു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ അ​ലിം​കോ​യു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന രാ​ഷ്ട്രീ​യ വ​യോ​ശ്രീ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.
പ​ദ്ധ​തി പ്ര​കാ​രം ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​രോ പ്ര​തി​മാ​സം 15,000 രൂ​പ​യി​ല്‍ താ​ഴെ വ​രു​മാ​ന​മ​ള്ള​വ​രോ ആ​യ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​ണ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. വീ​ല്‍ ചെ​യ​ര്‍, ക്ര​ച്ച​സ്, എ​ല്‍​ബോ ക്ര​ച്ച​സ്, ക​ണ്ണ​ട​ക​ള്‍, കൃ​ത്രി​മ പ​ല്ലു​ക​ള്‍ (പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ), വാ​ക്കിം​ഗ് സ്റ്റി​ക്ക്, വാ​ക്ക​ര്‍, ട്രൈ​പോ​ഡ്, ടെ​ട്ര പോ​ഡ്, കേ​ള്‍​വി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നീ പ​ത്ത് ത​രം സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.
അ​പേ​ക്ഷ​ക​ള്‍ അം​ഗീ​കൃ​ത അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ര്‍ കാ​ര്‍​ഡ്, ബി​പി​എ​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ല്ലെ​ങ്കി​ല്‍ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ല്ലെ​ങ്കി​ല്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് കാ​ര്‍​ഡ്/​വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍റെ ര​സീ​ത്, ഒ​രു ഫോ​ട്ടോ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ജൂ​ലൈ മൂ​ന്ന്.
ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ അ​ലിം​കോ​യു​ടെ കീ​ഴി​ല്‍ പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​രാ​യ അ​പേ​ക്ഷ​ക​രെ ക​ണ്ടെ​ത്തും. ഇ​വ​രെ നേ​രി​ല്‍ ക​ണ്ട് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 9387088887.