ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ള്‍ നാ​ശ​ത്തി​ലേ​ക്ക്
Friday, June 18, 2021 12:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​റോ​ണ വീ​ണ്ടും പ്ര​തി​സ​ന്ധി​യാ​യ​തോ​ടെ ക​ളി​യാ​ര​വ​ങ്ങ​ളി​ല്ലാ​തെ ജി​ല്ല​യി​ലെ ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ള്‍ നാ​ശ​ത്തി​ലേ​ക്ക്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ആ​റു മാ​സ​മാ​യി മൈ​താ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
ക​ളി മു​ട​ങ്ങി​യ​തോ​ടെ ട​ര്‍​ഫു​ക​ളു​ടെ പ​രി​പാ​ല​ന​വും താ​റു​മാ​റാ​യി. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ട​ര്‍​ഫ് നി​ര്‍​മി​ച്ച​വ​ര്‍​ക്ക് വാ​ട​ക കൊ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​ന്റെ പ​രി​പാ​ല​ന ചെ​ല​വും താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ കൊ​ണ്ടും മ​റ്റും ലൈ​റ്റു​ക​ളും ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​ങ്ങ​ളു​മൊ​ക്കെ താ​റു​മാ​റാ​യി​ട്ടു​ണ്ട്.
കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ്, തൃ​ക്ക​രി​പ്പൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ളാ​ണു​ള്ള​ത്. ട​ര്‍​ഫും എ​ല്‍​ഇ​ഡി ഫ്‌​ള​ഡ് ലി​റ്റു​ക​ളും ഗ്രൗ​ണ്ടി​ന് ഇ​രു​മ്പു​വ​ല​കൊ​ണ്ടു​ള്ള ആ​വ​ര​ണ​വും എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​മു​ള്ള മൈ​താ​ന​ത്തി​ന്റെ ചെ​ല​വ് 25 ല​ക്ഷം മു​ത​ല്‍ അ​ര​ക്കോ​ടി രൂ​പ വ​രെ​യാ​ണ്. കൂ​ടാ​തെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും വൈ​ദ്യു​തി ചാ​ര്‍​ജു​മ​ട​ക്കം ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യാ​ണ് മ​റ്റ് പ്ര​തി​മാ​സ ചെ​ല​വു​ക​ള്‍.
പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​രാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ചി​ല​ര്‍ ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്താ​ണ് മൈ​താ​ന​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ള്‍ വ​ന്ന​തോ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും മു​ഖ​ച്ഛാ​യ ത​ന്നെ മാ​റി​യി​രു​ന്നു. കാ​ടു​പി​ടി​ച്ച് ല​ഹി​ര​മാ​ഫി​യ​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ത​രി​ശു​ഭൂ​മി​യും ച​തു​പ്പു​നി​ല​ങ്ങ​ളും​വ​രെ കൃ​ത്രി​മ ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ള്‍​ക്ക് വ​ഴി​മാ​റി. തു​ട​ക്ക​ത്തി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന മൈ​താ​ന​ങ്ങ​ള്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ത് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് നാ​ടെ​ങ്ങും കൂ​ണ്‍​പോ​ലെ മു​ള​ച്ചു​പൊ​ന്തു​ന്ന അ​വ​സ്ഥ​യാ​യി. ന​ട​ത്തി​പ്പു​കാ​ര്‍​ക്കും സ്ഥ​ല​മു​ട​മ​ക​ള്‍​ക്കും ന​ല്ല വ​രു​മാ​നം കി​ട്ടു​ന്ന ഇ​ട​ങ്ങ​ളാ​യി അ​വ മാ​റു​ക​യും ചെ​യ്തി​രു​ന്നു.