അ​യ്യ​ങ്കാ​ളി സ്മൃ​തി​ദി​നം ആ​ച​രി​ച്ചു
Saturday, June 19, 2021 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദ​ളി​ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ്യ​ങ്കാ​ളി സ്മൃ​തി​ദി​നം ആ​ച​രി​ച്ചു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ന്നോ​ക്ക​ക്കാ​ര്‍​ക്കും പി​ന്നോ​ക്ക​ക്കാ​ര്‍​ക്കും സം​വ​ര​ണം ന​ല്‍​കാ​ന്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കി​യ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും പി​എ​സ്‌​സി നി​യ​മ​ന​ത്തി​ലും യൂ​ണി​വേ​ഴ്‌​സി​റ്റി നി​യ​മ​ന​ങ്ങ​ളി​ലും പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മ​നഃ​പൂ​ര്‍​വം ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ ഇ​ട​ത് സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി നീ​ക്കി​വ​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ലാ​പ്‌​സാ​ക്കി​യി​ട്ടും പൊ​തു​സ​മൂ​ഹം അ​ത് ച​ര്‍​ച്ച ചെ​യ്യാ​തെ പോ​യ​ത് ഈ ​വി​ഭാ​ഗ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​ളി​ത് കോ​ണ്‍​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​ഷ് ക​ല്ലം​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍, എ​ന്‍.​കെ. ര​ത്‌​നാ​ക​ര​ന്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. ബാ​ബു, സി​ജോ അ​മ്പാ​ട്ട്, പ​വി​ത്ര​ന്‍ ക​ല്ല​ന്‍​ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.