കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ് അ​ന്വേ​ഷ​ണം പ​യ്യ​ന്നൂ​രി​ലും; എട്ടു പേരെ ചോദ്യം ചെയ്തു
Saturday, June 19, 2021 12:58 AM IST
പ​യ്യ​ന്നൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​കേ​സി​ലെ ക​ണ്ണി​ക​ള്‍ പ​യ്യ​ന്നൂ​രി​ലും. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം പ​യ്യ​ന്നൂ​രി​ലെ​ത്തി എ​ട്ടോ​ളം പേ​രെ ചോ​ദ്യം ചെ​യ്തു. 70 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​റി​യു​ന്നു. കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​യെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​കേ​സി​ലെ അ​റ​സ്റ്റി​ലാ​യ പ​യ്യ​ന്നൂ​ര്‍ കാ​റ​മേ​ല്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​ലാം, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷി​ഗി​ല്‍ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലും ഈ ​പ​ണ​മെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ന്വേ​ഷ​ണ​സം​ഘം പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് കൊ​ട​ക​ര കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ സി​ഐ പി.​സി. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ മ​നോ​ജ് കാ​നാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. താ​യി​നേ​രി, അ​ന്നൂ​ര്‍, പാ​ല​ത്ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​ട്ടോ​ളം പേ​രെ​യാ​ണ് ചോ​ദ്യം ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ല്‍ പ​ല​രും പ​ണം വാ​യ്പ​യാ​യി വാ​ങ്ങി​യ​താ​ണെ​ന്നും പ​ല​രും ബാ​ങ്കി​ലെ വാ​യ്പ​ക​ള്‍ തീ​ര്‍​ക്കാ​നാ​യി ഈ ​പ​ണം ചെ​ല​വാ​ക്കി​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.
ചി​ല​രു​ടെ ബാ​ങ്കി​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു. ത​ട്ടി​യെ​ടു​ത്ത പ​ണം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് പ​ലി​ശ​യ്ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 70 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. 1.40 കോ​ടി രൂ​പ​യോ​ളം ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
ബാ​ക്കി പ​ണം ക​ണ്ടെ​ത്താ​നും പ​ണ​മി​ട​പാ​ടു​ക​ള്‍​ക്ക് ചു​ക്കാ​ന്‍​പി​ടി​ച്ച പ്ര​മു​ഖ​നെ ക​ണ്ടെ​ത്താ​നു​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് സം​ഘം തു​ട​രു​ന്ന​ത്.