കെ​ട്ടി​ട​ത്തി​ന്‍റെ ദു​രി​ത​മെ​ങ്കി​ലും മാ​റ്റ​ണം
Monday, June 21, 2021 12:52 AM IST
കാ​ഞ്ഞ​ങ്ങ‍ാ​ട്: പു​ല്ലൂ​ർ ഉ​ദ​യ​ന​ഗ​റി​ൽ 10,000 ച​തു​ര​ശ്ര അ​ടി​യി​ൽ തീ​ർ​ത്ത ഒ​രു മൂ​ന്നു​നി​ല കെ​ട്ടി​ട​മു​ണ്ട്. വി​വി​ധോ​ദ്ദേ​ശ ദു​രി​താ​ശ്വാ​സ​കേ​ന്ദ്രം എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്. പ്ര​കൃ​തി​ക്ഷോ​ഭ സ​മ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 800 പേ​ർ​ക്കെ​ങ്കി​ലും താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
റ​വ​ന്യു​വ​കു​പ്പ് ന​ൽ​കി​യ 50 സെ​ന്‍റ് സ്ഥ​ല​ത്ത് 3.24 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ചെ​ല​വി​ന്‍റെ 75 ശ​ത​മാ​നം കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പും 25 ശ​ത​മാ​നം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പു​മാ​ണ് വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ പി​ന്നീ​ട് ഈ ​ഭാ​ഗ​ത്തേ​യ്ക്ക് തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.
നാ​ളി​തു​വ​രെ​യാ​യി​ട്ടും കെ​ട്ടി​ട​ത്തി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​പ​ര​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി, ഫ​യ​ർ ടാ​ങ്ക്, കു​ഴ​ൽ​ക്കി​ണ​ർ എ​ന്നി​വ​യു​ണ്ട്. കു​ടി​വെ​ള്ളാ​വ​ശ്യ​ത്തി​ന് 10,000 ലി​റ്റ​ർ ടാ​ങ്കും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 12,000 ലി​റ്റ​ർ ടാ​ങ്കും കെ​ട്ടി​ട​ത്തി​ലു​ണ്ട്.
കെ​ട്ടി​ട​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​ട്ടു​ള്ള​ത്.
മൂ​ന്നു​നി​ല​ക​ളി​ലും ഒാ​രോ വ​ലി​യ ഹാ​ളു​ക​ളു​ണ്ട്. ഇ​വ​യെ ആ​വ​ശ്യാ​നു​സ​ര​ണം താ​ത്കാ​ലി​ക റൂ​മു​ക​ളാ​ക്കി തി​രി​ച്ചാ​ൽ ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​യും. ഹാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ പ​ണി​ത റൂ​മു​ക​ളു​മു​ണ്ട്. അ​ത് ഔ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ടം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ൽ​നി​ന്നും വെ​റും ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.