ഇ​ന്‍റ​ര്‍​സി​റ്റി​ക്ക് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ​് അനു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​നം
Thursday, July 22, 2021 1:04 AM IST
നീ​ലേ​ശ്വ​രം: കോ​യ​മ്പ​ത്തൂ​ര്‍-​മം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നീ​ലേ​ശ്വ​രം റെ​യി​ല്‍​വെ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു.
നീ​ലേ​ശ്വ​ര​ത്ത് ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​നും ചെ​റു​വ​ത്തൂ​രി​ല്‍ പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​നും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഇ​ട​പെ​ടു​മെ​ന്ന് എം​പി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത്, കെ.​വി. സു​നി​ല്‍​രാ​ജ്, ടോം​സ​ണ്‍ ടോം, ​എ.​വി. പ​ത്മ​നാ​ഭ​ന്‍, കെ.​വി. പ്രി​യേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
ഈ ​ആ​വ​ശ്യ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ന്‍റെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന 24 ന് ​നി​ല്‍​പ് സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും ജ​ന​കീ​യ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.