സ​ഹ​പാ​ഠി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 22, 2021 1:05 AM IST
aആ​ല​ക്കോ​ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത സ​ഹ​പാ​ഠി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​രീ​ൻ ബെ​ന്നി, അ​ദ്വൈ​ത്‌ രാ​ജീ​വ് എ​ന്നീ കു​ട്ടി​ക​ളാ​ണ് കോവിഡ് കാ​ല​ത്ത് മാ​തൃ​ക​യാ​യ​ത്. സൈ​ക്കി​ൾ വാ​ങ്ങാ​ൻ വേ​ണ്ടി സൂ​ക്ഷി​ച്ച് തു​ക ഉപയോ ഗിച്ച് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു മ​രീ​ൻ. കു​റ്റി​പ്പു​ഴ സ്വ​ദേ​ശി​യാ​യ ചാ​മ​ക്കാ​ല​യി​ൽ ബെ​ന്നി, വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സി​മി തോ​മ​സ് എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് മ​രീ​ൻ.
ഓ​ൺ​ലൈ​ൻ പ​ഠ​ന​ക്ലാ​സു​ക​ൾ കാ​ണു​ന്ന കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ്റ്റാ​ൻ​ഡാ​ണ് അ​ദ്വൈ​ത്‌ രാ​ജീ​വ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ത​ടി​യി​ൽ തീ​ർ​ത്ത​താ​ണ് സ്റ്റാ​ൻ​ഡു​ക​ൾ. താ​വു​കു​ന്ന് ത​ച്ചി​രു​പ​റ​മ്പി​ൽ രാ​ജീ​വ്-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ദ്വൈ​ത്‌. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ൻ രാ​ജീ​വി​ൽ​നി​ന്നാ​ണ് ആ​ണ് അ​ദ്വൈ​ത്‌ പ​ണി പ​ഠി​ച്ച​ത്. പി​ന്നീ​ട് ഇ​ത് തൊ​ട്ട​ടു​ത്തു​ള്ള സ​ഹ​പാ​ഠി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. ഇ​രു​വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി പു​ത്ത​ൻ​ന​ട, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഏ​ത്ത​ക്കാ​ട്ട്എ​ന്നി​വ​രും അ​നു​മോ​ദി​ച്ചു.