കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​ജ​യം: ച​ർ​ച്ച​യാ​യ​ത് സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​സ​ഹ​ക​ര​ണ​വും
Saturday, July 24, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് കാ​ര​ണം സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​സ​ഹ​ക​ര​ണ​വു​മെ​ന്ന് കെ​പി​സി​സി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ മു​മ്പാ​കെ വി​മ​ർ​ശ​നം. കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ജ​യ് ത​റ​യി​ൽ, കു​ര്യ​ൻ ജോ​യി, എം.​സി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ ദൗ​ർ​ബ​ല്യ​മാ​ണ് എ​ല്ലാ​വ​രും ഗ്രൂ​പ്പ് ഭേ​ദ​മെ​ന്യേ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 80 ശ​ത​മാ​നം ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ജീ​വ​മാ​യി​രു​ന്നെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ട്ടി​ക്കൂ​ട്ടു​ന്ന സം​വി​ധാ​ന​വു​മാ​യി സി​പി​എം പോ​ലൊ​രു കേ​ഡ​ർ പാ​ർ​ട്ടി​യോ​ട് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ജ​ന​ശ്രീ പോ​ലൊ​രു വ​ലി​യ പ്ര​സ്ഥാ​നം ഒ​പ്പ​മു​ണ്ടാ​യി​ട്ടും അ​തി​ന്‍റെ പ്ര​യോ​ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ചി​ല്ല.
ഉ​ദു​മ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ പ​ര​സ്യ​മാ​യി എ​തി​ർ​ത്ത കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു​നി​ന്നും പൂ​ർ​ണ​മാ​യും മാ​റി​നി​ന്ന​തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നു. യു​ഡി​എ​ഫി​ന് പ്ര​തി​കൂ​ല​മാ​യ ഒ​രു സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം രൂ​പ​പ്പെ​ടാ​ൻ ഇ​തു കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം മു​സ്‌​ലിം വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് മ​റു​വി​ഭാ​ഗം ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യം നാ​മ​മാ​ത്ര​മാ​യി​രു​ന്നെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ചി​ല നേ​താ​ക്ക​ളു​ടെ നി​സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി. മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത​ല​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി വ​ലി​യ തി​രി​ച്ച​ടി​യാ​യ​താ​യും വി​ല​യി​രു​ത്ത​ലു​ണ്ടാ​യി. പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​ലും വീ​ഴ്ച സം​ഭ​വി​ച്ചു. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും നാ​ൽ​പ്പ​തി​ൽ​പ​രം നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ച​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും പ​ത്തോ​ളം നേ​താ​ക്ക​ൾ മാ​ത്ര​മാ​ണ് സം​ബ​ന്ധി​ച്ച​ത്. ഇ​ന്ന് മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം നേ​താ​ക്ക​ളു​മാ​യി അം​ഗ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തും.