ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രും ബ​സ് ജീ​വ​ന​ക്കാ​രും കൊ​ട​വ​ലം-​എ​ട​മു​ണ്ട റോ​ഡ് ശു​ചീ​ക​രി​ച്ചു
Monday, July 26, 2021 1:06 AM IST
കൊ​ട​വ​ലം: കാ​ട് പ​ട​ര്‍​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി​രു​ന്ന കൊ​ട​വ​ലം-​എ​ട​മു​ണ്ട റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്കാ​ന്‍ കൊ​ട​വ​ലം ദേ​വി ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രും ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ല​കം ബ​സ് ജീ​വ​ന​ക്കാ​രും വീ​ണ്ടും കൈ​കോ​ര്‍​ത്തു. പ​ത്ത് വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ ഈ ​റോ​ഡി​ന്‍റെ ശു​ചീ​ക​ര​ണം ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ന​ട​ത്തു​ന്ന​ത്. ദേ​വി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​ണി നി​ട്ടൂ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഹ​രി​പ്ര​സാ​ദ്, പി. ​സ​തീ​ശ​ന്‍, കെ. ​സ​ത്യ​ന്‍, സി. ​മു​ര​ളീ​ധ​ര​ന്‍, കെ. ​ഹ​രി​കൃ​ഷ്ണ​ന്‍, കെ. ​ര​ഘു​നാ​ഥ​ന്‍, സ​ന്ദീ​പ്, എ​ന്‍. സു​ധാ​ക​ര​ന്‍, ഇ. ​വി​ഷ്ണു, ശ്രീ​ല​കം ബ​സ് ജീ​വ​ന​ക്കാ​രാ​യ സു​രേ​ഷ്, ദേ​വ​രാ​ജ​ന്‍, മ​നു പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.