ക​നി​വ് 2.0 പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ര്‍ രൂ​പ​ത കെ​സി​വൈ​എം
Monday, July 26, 2021 1:11 AM IST
പി​ലാ​ത്ത​റ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​നി​ട​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ ക​നി​വ് 2.0 പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ര്‍ രൂ​പ​ത കെ​സി​വൈ​എം. ക​ണ്ണൂ​ര്‍ രൂ​പ​ത​യി​ലെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടം​ബ​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ത്തി​ച്ചു​ന​ല്‍​കി​യാ​ണ് രൂ​പ​ത സ​മി​തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​താ​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​ത്ത​രം കു​ടം​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ന്ന​തി​ന് 10 കി​ലോ അ​രി​യും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റാ​ണ് ക​നി​വ് 2.0യു​ടെ ഭാ​ഗ​മാ​യി കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം പി​ലാ​ത്ത​റ ഫെ​ാറോ​നാ വി​കാ​രി ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് നി​ര്‍​വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഷി​ജോ ഏ​ബ്ര​ഹാം, ഫാ. ​ആ​ല്‍​വി​ന്‍ വി​വേ​ര, പ്ര​സി​ഡ​ന്‍റ് ഡെ​ല്‍​ഫി​ന്‍ നി​ക്കി, ഭാ​ര​വാ​ഹി​ക​ളാ​യ ജി​ത്ത് ജോ​സ്, ലി​ജീ​ഷ് മാ​ര്‍​ട്ടി​ന്‍, ഫെ​ബി​ന ഫെ​ലി​ക്‌​സ്, റി​യ കാ​ത​റി​ന്‍, ആ​ല്‍​വി​ന്‍ ഫ്രാ​ന്‍​സി​സ്, റൂ​ബ​ന്‍ പ​രി​യാ​രം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.