ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സ്: മി​ഷേ​ല്‍ മ​രി​യ​യ്ക്ക് ഒ​ന്നാം​സ്ഥാ​നം
Tuesday, July 27, 2021 1:57 AM IST
ചി​റ്റാ​രി​ക്കാ​ല്‍: സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ അ​ഞ്ചു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി തോ​മാ​പു​രം ഇ​ട​വ​ക​യു​ടെ​യും ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സി​ല്‍ മി​ഷേ​ല്‍ മ​രി​യ ജി​ജോ കൊ​ട്ടാ​ര​ത്തി​ല്‍ (ഭീ​മ​ന​ടി) ഒ​ന്നാം​സ്ഥാ​നം നേ​ടി. ജോ​യേ​ല്‍ തോ​മ​സ് ക​ണി​വേ​ലി​ല്‍ (ഭീ​മ​ന​ടി), കാ​ര്‍​മ​ല്‍ മേ​രി അ​ല​ക്‌​സ് മം​ഗ​ലം​കു​ന്നേ​ല്‍ (തോ​മാ​പു​രം) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, സി. ​വി​കാ​രി ഫാ. ​പോ​ള്‍ മാ​ഞ്ഞൂ​രാ​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. തോ​മാ​പു​രം, ഭീ​മ​ന​ടി, അ​ടു​ക്ക​ള​ക്ക​ണ്ടം ഇ​ട​വ​ക​ക​ളി​ലെ സ​ണ്‍​ഡേ സ്‌​കൂ​ള്‍ കു​ട്ടി​ക​ളാ​ണ് ജൂ​ലൈ മാ​സ​ത്തെ ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ അ​റി​വ് വ​ള​ര്‍​ത്തി മ​ത്സ​ര​പ​രീ​ക്ഷാ രം​ഗ​ത്തു​ള്‍​പ്പെ​ടെ തി​ള​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തോ​മാ​പു​രം ഇ​ട​വ​ക ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദീ​പി​ക യൂ​ത്ത് എ​ക്‌​സ​ല​ന്‍​സ് ക്വി​സ് ആ​രം​ഭി​ച്ച​ത്. ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​രി​പാ​ടി നാ​ലു​മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ താ​ത്പ​ര്യ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ജൂ​ണ്‍ 28 മു​ത​ല്‍ ജൂ​ലൈ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദീ​പി​ക പ​ത്ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു ഈ ​മാ​സ​ത്തെ ക്വി​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ദേ​ശീ​യം, അ​ന്ത​ര്‍​ദേ​ശീ​യം, സ്‌​പോ​ര്‍​ട്‌​സ്, സാ​മു​ദാ​യി​കം, എ​ഡി​റ്റോ​റി​യ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ ഗൂ​ഗി​ള്‍ ഫോം ​ലി​ങ്ക് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ക്ലാ​സി​ന്‍റെ വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പ് വ​ഴി അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്ക് അ​യ​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ അ​യ​ച്ച ശ​രി​യു​ത്ത​ര​ങ്ങ​ളു​ടെ​യും അ​വ എ​ഴു​താ​നെ​ടു​ത്ത സ​മ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സ​ണ്‍​ഡേ സ്‌​കൂ​ളു​ക​ള്‍​ക്ക് 9446612490 എ​ന്ന ന​മ്പ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.