മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ വ​ക പ്രോ​ത്സാ​ഹ​നം മാ​ത്രം
Wednesday, July 28, 2021 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മി​ത​മാ​യ ഉ​ത്പാ​ദ​ന ചെ​ല​വും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ അ​ഭാ​വ​വും വി​പ​ണി​യി​ല്ലാ​യ്മ​യും​മൂ​ലം മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍ വ​ല​യു​മ്പോ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ഫി​ഷ​റീ​സ് വ​കു​പ്പ്. വ​ലി​യ തോ​തി​ല്‍ ലാ​ഭം കി​ട്ടു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ചാ​ര​ണം വി​ശ്വ​സി​ച്ച് ഏ​ഴു മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി​യ ബ​യോ​ഫ്‌​ളോ​ക് മ​ത്സ്യ​ക​ര്‍​ഷ​ക​രാ​ണ് ഇ​പ്പോ​ള്‍ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ​ത്തി​യ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നോ​ട് ഇ​ക്കാ​ര്യം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ 56,000 ഹെ​ക്ട​റി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ മ​ത്സ്യ​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ടെ​ന്നും 15 കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ല​വി​ല്‍ ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ഞ്ചു​കോ​ടി തി​ലോ​പ്പി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ഇ​ത് ഏ​ഴു കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ക്കും. അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം 12 കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ക്കും. ബാ​ക്കി ക​രി​മീ​ന്‍, വ​രാ​ല്‍ പോ​ലു​ള്ള നാ​ട​ന്‍ ഇ​ന​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നും ഇ​തി​നാ​യി 27 ഹാ​ച്ച​റി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്ത് ടാ​ങ്കും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ ത​ങ്ങ​ള്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യി ഇ​നി​യും വ​ര്‍​ഷ​ങ്ങ​ള്‍ കാ​ത്തി​രി​ക്ക​ണ​മോ​യെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ചോ​ദ്യം. അ​തി​ജീ​വ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള തി​ലോ​പ്പി​യ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​ത​ന്നെ ല​ഭി​ക്കു​ന്ന​വ​യി​ല്‍ 80 ശ​ത​മാ​ന​വും ച​ത്തൊ​ടു​ങ്ങു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. അ​തി​ജീ​വി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​ത്തി​ന് തൂ​ക്ക​വും ഉ​ണ്ടാ​കാ​റി​ല്ല. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റി​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം എ​ങ്ങ​നെ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്നു.

എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ത്സ്യ​ക്കൃ​ഷി​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യം സ​ര്‍​ക്കാ​ര്‍ മാ​ര്‍​ക്ക​റ്റ് ചെ​യ്യും. മ​ത്സ്യ ഫെ​ഡ് ഫി​ഷ് സ്റ്റാ​ളു​ക​ളു​ടെ എ​ണ്ണം 100 ല്‍ ​നി​ന്ന് 200 ആ​ക്കും. തീ​ര​ദേ​ശ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ര​ണ്ട് സീ ​റ​സ്റ്റ​റ​ന്‍റു​ക​ള്‍ വീ​തം ആ​രം​ഭി​ക്കും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ചെ​റി​യ റ​സ്റ്റ​റ​ന്‍റു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ മ​ത്സ്യ​ക്കൃ​ഷി​യെ അ​മി​ത​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടാ​ന്‍ മാ​ത്ര​മേ സ​ഹാ​യി​ക്കു​ക​യു​ള്ളു​വെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. മ​ത്സ്യം കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള ഫ്രീ​സ​ര്‍ സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നി​ല്ല. ക​ര്‍​ഷ​ക​ര്‍​ക്ക് യാ​തൊ​രു പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്നി​ല്ല. ഈ ​മേ​ഖ​ല​യി​ല്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള യാ​തൊ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് മ​ത്സ്യ​ക്ക​ര്‍​ഷ​ക​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.