വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ ന​ട​ത്തി
Wednesday, July 28, 2021 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍​ച​ന്ദ് ഭ​ണ്ഡാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ത്തോ​മ്മാ സ​ഭ കു​ന്ദം​കു​ളം-​മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ റൈ​റ്റ് റ​വ. ഡോ. ​തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
"കോ​വി​ഡ് വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ ഒ​ന്നും മാ​റ്റു​ന്നി​ല്ല: ചി​ല മാ​റ്റ​ങ്ങ​ളെ വേ​ഗ​ത്തി​ല്‍ ആ​ക്കു​ന്ന​ത​ല്ലാ​തെ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന സെ​മി​നാ​റി​ന് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​മ്യ​ത് ജി. ​കു​മാ​ര്‍ നേ​ത്യ​ത്വം ന​ല്‍​കി.
ബ​ധി​ര വി​ദ്യാ​ല​യം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ റ​വ. മാ​ത്യു ബേ​ബി, മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​തി​ന്‍ മാ​ത്യു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.