വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Sunday, August 1, 2021 1:07 AM IST
പെ​രു​മ്പ​ട​വ്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഐ​എ​ൻ​സി ബ്രി​ഗേ​ഡ് എ​ര​മം കു​റ്റൂ​രും പെ​രു​മ്പ​ട​വ് യൂ​ത്ത് കെ​യ​റും സം​യു​ക്ത​മാ​യി ബി​രി​യാ​ണി ചാ​ല​ഞ്ച് ന​ട​ത്തി​യ​തി​നെ​തി​രേ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി കോ​ൺ​ഗ്ര​സി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പെ​രു​മ്പ​ട​വി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഡി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എം.​പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം യോ​ഗം ചെ​യ്തു. എ​ര​മം കു​റ്റൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​സി ബ്രി​ഗേ​ഡ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി.​ദാ​മോ​ദ​ര​ൻ, ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ പാ​ട്ട​ത്തി​ൽ, അ​ജോ തോ​മ​സ്, നി​ക്സ​ൺ ചാ​ക്കോ,ബാ​ബു വാ​ണി​യ​കി​ഴ​ക്കേ​ൽ, ഷാ​ജി വെ​ട്ടു​ക​ല്ലാ​ങ്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.