സ​ത്യ​സാ​യി ട്ര​സ്റ്റി​ന്‍റെ വീ​ടു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ട​പെ​ട​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, August 5, 2021 12:44 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ലു വ​ര്‍​ഷം മു​മ്പ് സ​ത്യ​സാ​യി ഓ​ര്‍​ഫ​നേ​ജ് ട്ര​സ്റ്റ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ 23 വീ​ടു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ടു​ക​ള്‍ കൈ​മാ​റാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ . വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.സ​ത്യ​സാ​യി ഓ​ര്‍​ഫ​നേ​ജ് ട്ര​സ്റ്റ് സ്ഥാ​പ​ക​നും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍. ആ​ന​ന്ദ​കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ഇ​രി​യ കാ​ട്ടു​മാ​ട​ത്തെ 5.5 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 45 വീ​ടു​ക​ളാ​ണ് ട്ര​സ്റ്റ് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ള്‍ ഗ​വ​ര്‍​ണ​റാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്. 22 വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ര​ക​ള്‍​ക്ക് കൈ​മാ​റി. 23 വീ​ടു​ക​ളാ​ണ് ഇ​നി അ​നു​വ​ദി​ക്കാ​നു​ള്ള​ത്. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.