പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി പാ​ളു​ന്നു; ജി​ല്ല​യി​ല്‍ ആകെ ല​ഭി​ച്ച​ത് 712 അ​പേ​ക്ഷ​ക​ള്‍ മാ​ത്രം
Tuesday, September 14, 2021 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ട​ലി​ല്‍​നി​ന്നും 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി​യി​ലേ​ക്ക് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 712 അ​പേ​ക്ഷ​ക​ള്‍ മാ​ത്രം. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 1,200 കു​ടും​ബ​ങ്ങ​ളെ​യെ​ങ്കി​ലും മാ​റ്റി പ്പാ​ര്‍​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള താ​ത്പ​ര്യ​ക്കു​റ​വാ​ണ് പ​ദ്ധ​തി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.
പ​ദ്ധ​തി പ്ര​കാ​രം മാ​റി താ​മ​സി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ല​ഭി​ക്കു​ക. ക​ട​ലി​ല്‍​നി​ന്നും 200 മീ​റ്റ​റോ അ​തി​ല​ധി​ക​മോ അ​ക​ലെ​യു​ള്ള മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്ത് മൂ​ന്ന് സെ​ന്‍റ് ഭൂ​മി​വാ​ങ്ങി വീ​ടു വ​യ്ക്കു​ന്ന​തി​നാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള ഭൂ​മി​വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു​ത​ന്നെ ഈ ​തു​ക​യി​ല്‍ ഏ​റി​യ പ​ങ്കും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​രു സെ​ന്‍റി​ന് 2 ല​ക്ഷം രൂ​പ​വ​രെ വി​നി​യോ​ഗി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ന് ആ​റു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന് 45,000 രൂ​പ പി​ന്നെ​യും വേ​ണം. പി​ന്നെ വീ​ട് പ​ണി​യു​ന്ന​തി​നാ​യി കൈ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ക മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ മാ​ത്ര​മാ​ണ്. നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ല​വി​ലു​ള്ള വി​ല​വ​ച്ചു നോ​ക്കി​യാ​ല്‍ ചെ​റി​യൊ​രു ത​റ നി​ര്‍​മി​ക്കു​ന്ന​തി​നു മാ​ത്ര​മേ അ​തു​കൊ​ണ്ട് ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ജ​ന​സാ​ന്ദ്ര​ത​യേ​റി​യ തീ​ര​ദേ​ശ​ത്ത് പു​തു​താ​യി മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നും ഏ​റെ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തു​നി​ന്നും അ​ധി​കം അ​ക​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​നം​ദി​ന ജോ​ലി​യേ​യും കൂ​ട്ടാ​യ്മ​യേ​യും അ​ത് ബാ​ധി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
നി​ല​വി​ല്‍ തീ​ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള​ധി​ക​വും കൂ​ട്ടു​കു​ടും​ബ​ങ്ങ​ളാ​ണ്. ഇ​വ​ര്‍ പ​ദ്ധ​തി​പ്ര​കാ​രം മാ​റി​ത്താ​മ​സി​ക്കാ​ന്‍ ത​യാ​റാ​കു​മ്പോ​ഴും ഒ​രു വീ​ടി​നു​ള്ള തു​ക മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന കാ​ര്യ​വും ഗു​ണ​ഭോ​ക്താ​ക്ക​ളെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നു​ണ്ട്.
ക​ട​ല്‍​തീ​ര​ത്തു താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ല്ലാ​ത്ത​വ​ര്‍​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ളും എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണ്. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ റ​വ​ന്യൂ ഭൂ​മി​യി​ല്‍ ഫ്‌​ളാ​റ്റ് നി​ര്‍​മി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​കു​മെ​ന്ന​തി​നാ​ല്‍ ഇ​തി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.