കാഞ്ഞങ്ങാട് മീ​ൻ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 15, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന മീ​ൻ വി​ൽ​ക്കു​ന്ന​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് മീ​ൻ മാ​ർ​ക്ക​റ്റി​ൽ ഫോ​ർ​മാ​ലി​ൻ കി​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​ഫ്.​എ​സ്. പോ​ൾ, മു​ൻ​സി​പ്പാ​ലി​റ്റി ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​വി. ബീ​ന, പി.​വി. സീ​മ, ബി​ജു, കെ. ​ഷൈ​ജു, ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. മു​സ്ത​ഫ, കെ. ​സു​ജ​യ​ൻ, ഹേ​മാം​ബി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​കെ. ജോ​ൺ അ​റി​യി​ച്ചു.