ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു
Wednesday, September 15, 2021 10:27 PM IST
മു​ളി​യാ​ർ: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. മു​ളി​യാ​ർ മ​ജ​ക്കാ​ൽ പാ​ത്ത​ന​ടു​ക്ക​യി​ലെ ആ​ന​ന്ദ റാ​വു​വി​ന്‍റെ ഭാ​ര്യ​യും ക​ർ​ണാ​ട​ക ഗ്വാ​ളി​മു​ഖ​യി​ലെ ദേ​വോ​ജി റാ​വു-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ പ​ത്മാ​വ​തി (52)യാ​ണു മ​രി​ച്ച​ത്.

നാ​ര​ന്പാ​ടി​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു പോ​യി എ​രി​ഞ്ചേ​രി​യി​ൽ ബ​സി​റ​ങ്ങു​ക​യും അ​വി​ടെ​നി​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: മോ​ഹി​ത, ഹ​ർ​ഷി​ത, ധ​ന്യ​ത, കി​ര​ണ്‍. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, ദീ​ക്ഷി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ, ആ​ന​ന്ദ​ൻ, ശേ​ഖ​ര​ൻ, ഉ​ദ​യ, പു​ഷ്പ, ജ​യ.