ജി​ല്ല​യി​ല്‍ 45-60 നു​മി​ട​യി​ല്‍ പ്രായക്കാർക്കിടയിൽ വാ​ക്‌​സി​നേ​ഷ​ന്‍ നൂ​റു​ശ​ത​മാ​നം
Friday, September 17, 2021 8:35 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 45നും 60​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള നൂ​റു ശ​ത​മാ​നം പേ​രും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ഡാ​റ്റ അ​നാ​ലി​സി​സ് റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തി​ലാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്.

സെ​പ്റ്റം​ബ​ര്‍ 12 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 94 ശ​ത​മാ​നം പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. 18 നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 61 ശ​ത​മാ​നം പേ​രാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

61 ശ​ത​മാ​നം മാ​ത്രം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 18-45 വ​യ​സി​നി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ 50 ശ​ത​മാ​ന​വും ഈ ​പ്രാ​യ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്.

പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ല്‍ കൂ​ടു​ത​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലാ​ണ്. 29 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളി​ലും 18 ശ​ത​മാ​നം കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ളി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം വീ​ട്ട​മ്മ​മാ​ര്‍​ക്കി​ട​യി​ലും രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 16 ശ​ത​മാ​നം വീ​ട്ട​മ്മ​മാ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ഇ​തി​ല്‍ തെ​ളി​യു​ന്ന​ത്. മു​ഴു​വ​ന്‍ പേ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല​യ്ക്ക് കൂ​ടു​ത​ല്‍ മു​ന്നേ​റാ​നാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി പ​റ​ഞ്ഞു.