നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് പണി​യാ​യി പ​ക്ഷി​കൾ
Saturday, September 18, 2021 1:22 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​ലം തെ​റ്റി വ​ന്ന മ​ഴ​യി​ൽ നെ​ൽ​ക്കൃ​ഷി നാ​ശം നേ​രി​ടു​ന്ന വേ​ള​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ വെ​ല്ലു​വി​ളി​യാ​യി പ്രാ​വു​ക​ളും ഏ​ള​ക​ളും. കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ എ​ടാ​ട്ടു​മ്മ​ൽ ഭാ​ഗ​ത്താ​ണ് ഇ​വ​യു​ടെ ഭീ​ഷ​ണി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. ഇ​ത്ത​വ​ണ ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ൽ വി​ള​യു​ന്ന നെ​ൽ​ക്ക​തി​രു​ക​ൾ ത​ണ്ടൊ​ടി​ഞ്ഞ് വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ പ​ക്ഷി​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​നി​ട​യാ​യി​ട്ടു​ള്ള​ത്.
ര​ണ്ടാം വി​ള​യ്ക്ക് വി​ത്തി​ട്ടാ​ൽ നെ​ൽ​വി​ത്തു​ക​ൾ കൊ​ത്തി​പ്പ​റ​ക്കാ​നെ​ത്തു​ന്ന ഓ​ളി​ക​ളും(​ത​ത്ത​ക​ളു​മാ​യി സാ​മ്യ​മു​ള്ള​വ), പ്രാ​വു​ക​ൾ, ഏ​ള​ക​ൾ എ​ന്നി​വ​യെ ആ​ട്ടി​യ​ക​റ്റാ​ൻ ഒ​രാ​ഴ്ച രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ക​ർ​ഷ​ക​ർ ജാ​ഗ​രൂ​ക​രാ​യി ഇ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ നെ​ൽ​ക്ക​തി​രു​ക​ൾ ത​ണ്ടു​ക​ൾ മു​റി​ച്ചു ത​ന്നെ കൊ​ത്തി​യെ​ടു​ത്ത് പ​റ​ക്കു​ന്ന പ​ക്ഷി​ക്കൂ​ട്ട​ത്തെ അ​ക​റ്റാ​ൻ രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ നെ​ൽ​വ​യ​ലി​ൽ ക​ന്നാ​സു​ക​ളി​ലും ടി​ന്നു​ക​ളി​ലും കൊ​ട്ടി ഇ​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ. നെ​ൽ​ക്ക​തി​രു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് കു​ണി​യ​ൻ പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ അ​ര ഏ​ക്ക​ർ വ​യ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്തു വ​രു​ന്ന സി. ​പ​ത്മ​നാ​ഭ​ൻ ചോ​ദി​ക്കു​ന്ന​ത്.
ഇ​വി​ടു​ത്തെ വ​യ​ലി​ൽ ആ​യി​രം​മേ​നി, ഏ​ഴോം ഒ​ന്ന്, ഏ​ഴോം ര​ണ്ട്, വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച ജൈ​വ എ​ന്നി വി​ത്തു​ക​ളി​റ​ക്കി​യാ​ണ് കൃ​ഷി ചെ​യ്ത​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ ഓ​ളി​ക​ളും പ്രാ​വു​ക​ളും ഏ​ള​ക​ളും നെ​ല്ല് ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ വ​യ​ലി​ലെ വ​ര​മ്പി​ൽ ഇ​രി​ക്കു​ന്ന പ​ത്മ​നാ​ഭ​ന് പ​ക​ര​മൊ​രാ​ളെ വ​യ​ലി​ൽ നി​ർ​ത്തി​യേ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ​റ്റൂ എ​ന്ന നി​ല​യി​ലാ​യി​ട്ടു​ണ്ട്.