പ​ട​ന്ന ഓ​രി​യി​ൽ തീ​ര​മൈ​ത്രി സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് തു​റ​ന്നു
Sunday, September 19, 2021 1:30 AM IST
പ​ട​ന്ന: ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ തീ​ര​മൈ​ത്രി സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റി​ന് പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഓ​രി​യി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു.
റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​കെ.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​മ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി. ​ര​ദി​ല, എം.​പി. ഗീ​ത, സാ​ഫ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​വി. സു​രേ​ന്ദ്ര​ന്‍, അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി.​പി. ഭാ​സ്‌​ക​ര്‍, മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ബി​ന്‍ വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ അ​ടു​ക്ക​ള സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ്, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​നം സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ മ​റ്റ് ര​ണ്ട് സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റു​ക​ള്‍. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം എ​ട്ട് വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​സ്റ്റോ​റ​ന്‍റി​ല്‍ വി​വി​ധ മീ​ന്‍ വി​ഭ​വ​ങ്ങ​ളും ക​ല്ലു​മ്മ​ക്കാ​യ, ക​ക്ക തു​ട​ങ്ങി​യ​വ കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ല​ഭി​ക്കും.
ഉ​ച്ച​യൂ​ണി​ന് മൂ​ന്നു​ത​രം ക​ട​ല്‍ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വ​നി​ത​ക​ള്‍​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.