അ​ഭി​രാ​മി​നും വി​സ്മ​യ​യ്ക്കും എ​ൻ​സി​സി സ്കോ​ള​ർ​ഷി​പ്പ്
Tuesday, September 21, 2021 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​സി​സി കാ​ഡ​റ്റ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി കോ​ഴി​ക്കോ​ട് ഗ്രൂ​പ്പ് ത​ല​ത്തി​ൽ സീ​നി​യ​ർ ഡി​വി​ഷ​ൻ, സീ​നി​യ​ർ വിം​ഗ് കേ​ഡ​റ്റു​ക​ൾ​ക്ക് ന​ൽ​കു​ന്ന ര​ണ്ട് സ്കോ​ള​ർ​ഷി​പ്പു​ക​ളും പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്. മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി. ഫി​സി​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സി. ​വി​സ്മ​യ, കെ. ​അ​ഭി​രാം എ​ന്നി​വ​ർ​ക്കാ​ണ് 6,000 രൂ​പ വീ​ത​മു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭി​ച്ച​ത്. പാ​ക്ക​ത്തെ പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, സി. ​സു​ജാ​ത എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് വി​സ്മ​യ. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ കെ. ​സു​കു​മാ​ര​ൻ നാ​യ​ർ, സി. ​സു​ജാ​ത എ​ന്നി​വ​രു​ടെ മ​ക​നാ​ണ് അ​ഭി​രാം. 32 കേ​ര​ള ബ​റ്റാ​ലി​യ​നി​ൽ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ വൈ. ​വി​ജ​യ​കു​മാ​ർ സ്കോ​ള​ർ​ഷി​പ്പു​ക​ൾ സ​മ്മാ​നി​ച്ചു.