മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഡി​ജി​പി
Friday, September 24, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വു​മു​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​പ​ണ​നം ചെ​യ്യു​ന്ന മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് ജി​ല്ല​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു.
സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രെ​യു​ണ്ടാ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​യും ജാ​ഗ്ര​ത​യും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍​ന്ന ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​രു​ടെ​യും എ​സ്എ​ച്ച്ഒ​മാ​രു​ടെ​യും പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് ഡി​ജി​പി മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.
ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള പ്ര​ധാ​ന ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും കേ​സു​ക​ളും മ​യ​ക്കു​മ​രു​ന്ന്, സ്വ​ര്‍​ണ​ക്ക​ട​ത്ത്, ഗു​ണ്ടാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.