പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സി​ന്‍റെ സ​മീ​പ​നം പ​രി​ശോ​ധി​ക്കും: ഡി​ജി​പി
Friday, September 24, 2021 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സു​കാ​രു​ടെ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​മാ​യും മാ​ന്യ​മാ​യി ഇ​ട​പെ​ടാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വൈ. ​അ​നി​ല്‍​കാ​ന്ത് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഡി​ജി​പി.
പോ​ലീ​സു​കാ​ര്‍​ക്കെ​തി​രാ​യ പ​രാ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ള്‍​ക്കു​ന്ന​തി​നൊ​പ്പം പോ​ലീ​സു​കാ​രു​ടെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജി​ല്ല​യു​ടെ ക്ര​മ​സ​മാ​ധാ​ന സാ​ഹ​ച​ര്യം തു​ട​ങ്ങി​യ​വ​യും അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​ഠി​ച്ച ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.
41 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ പ​കു​തി​യോ​ള​വും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള​ട​ക്ക​മു​ള്ള സി​വി​ല്‍ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. 41 പ​രാ​തി​ക​ളും പ​രി​ശോ​ധി​ച്ച് ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം മ​റു​പ​ടി ല​ഭ്യ​മാ​ക്കാ​ന്‍ ഡി​ജി​പി ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. 19 എ​ണ്ണം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നാ​ലെ​ണ്ണം ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി​ക്കും കൈ​മാ​റി. ഇ​ത്ത​രം കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം വൈ​ക​രു​തെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി. പോ​ലീ​സ് വ​കു​പ്പി​ലെ ആ​ശ്രി​ത നി​യ​മ​നം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു. തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്‍ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്ന് ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ല​യ്ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച പി​ങ്ക് ബൈ​ക്ക് പ​ട്രോ​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി അ​ശോ​ക് യാ​ദ​വ്, ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.
സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പി​ങ്ക് പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ള്‍, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍, സ്‌​കൂ​ള്‍, കോ​ള​ജ്, പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പി​ങ്ക് ബീ​റ്റി​ന്‍റെ സേ​വ​ന​മു​ണ്ടാ​കും. ജ​ന​ത്തി​ര​ക്ക് കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും പി​ങ്ക് ഷാ​ഡോ സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും.