ചി​ത്താ​രി പു​ഴ വീ​ണ്ടും ഗ​തി​മാ​റി ഒ​ഴു​കു​ന്നു; തീ​ര​ദേ​ശം ഭീ​ഷ​ണി​യി​ല്‍
Saturday, October 16, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ചി​ത്താ​രി​പ്പു​ഴ വീ​ണ്ടും അ​ഴി​മു​ഖ​ത്തോ​ട് ചേ​ര്‍​ന്ന് ഗ​തി​മാ​റി ഒ​ഴു​കു​ന്നു. നേ​ര​ത്തേ ചി​ത്താ​രി ക​ട​പ്പു​റം തു​രു​ത്തി​നോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്തു​വ​ച്ച് ക​ട​ലി​ല്‍ പ​തി​ച്ചി​രു​ന്ന പു​ഴ ഇ​പ്പോ​ള്‍ ഒ​രു കി​ലോ​മീ​റ്റ​റോ​ളം തെ​ക്കു​മാ​റി​യാ​ണ് ക​ട​ലി​ലേ​ക്ക് ചേ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ല്‍ പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് കൂ​ടി​യ​തും പു​ഴ കൈ​യേ​റ്റ​വു​മാ​ണ് ഗ​തി​മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വീ​ണ്ടും പു​ഴ തെ​ക്കോ​ട്ട് നീ​ങ്ങി​യാ​ല്‍ ഇ​വി​ടെ​യു​ള്ള മീ​നി​റ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കും. കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് 250 മീ​റ്റ​ര്‍ മാ​ത്രം വ​ട​ക്കു​മാ​റി​യാ​ണ് പു​ഴ ഇ​പ്പോ​ള്‍ ഒ​ഴു​കു​ന്ന​ത്. ഇ​തി​ന​നു​സ​രി​ച്ച് ക​ട​ലും ക​ര​യി​ലേ​ക്ക് ക​യ​റി​വ​ന്നി​ട്ടു​ണ്ട്.

പു​ഴ​യു​ടെ ഗ​തി​മാ​റ്റം മൂ​ലം അ​ഴി​മു​ഖ​ത്തോ​ട് ചേ​ര്‍​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കി​ല്‍ തോ​ണി​ക​ള്‍ ആ​ടി​യു​ല​യു​ന്ന​ത് അ​പ​ക​ട​ഭീ​തി ഉ​ണ്ടാ​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഗ​തി​മാ​റി ഒ​ഴു​കി​യ പു​ഴ മീ​നി​റ​ക്ക് കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന​ടു​ത്തു​വ​രെ എ​ത്തി​യി​രു​ന്നു. അ​ന്ന് അ​ഴി​മു​ഖ​ത്ത് മ​ണ​ല്‍​ച്ചാ​ക്കു​കൊ​ണ്ടും മ​റ്റും ചി​റ കെ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ പു​ഴ​യു​ടെ ഗ​തി വീ​ണ്ടും വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ട് കെ​ട്ടി​ട​ത്തെ സം​ര​ക്ഷി​ച്ച​ത്.

കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പു​ഴ​യു​ടെ ഗ​തി​മാ​റ്റ​ത്തി​ന് പ​രി​ഹാ​ര​മാ​യി ഇ​വി​ടെ മി​നി ഹാ​ര്‍​ബ​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി പ​ല​വ​ട്ടം പ​ഠ​ന​ങ്ങ​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ന്നെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.