മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജി​ല്ല​യോ​ടു​ള്ള വെ​ല്ലു​വി​ളി: എം.​എം. ഹ​സ​ൻ
Saturday, October 16, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​തം പേ​റു​ന്ന ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ജ​ന​ശ്രീ കേ​ന്ദ്ര​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. ഹ​സ​ൻ. ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ക, കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ൽ ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ക്കി നി​ർ​ത്തി​യ അ​ർ​ധ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​തു​വ​രെ​യാ​യി​ട്ടും ഒ​രു പ്രി​ൻ​സി​പ്പ​ലി​നെ​പ്പോ​ലും നി​യ​മി​ക്കാ​തെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നാ​ട​കം ജി​ല്ല​യോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഹേ​ള​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ജ​ന​ശ്രീ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഹ​ക്കീം കു​ന്നി​ൽ, ഖാ​ദ​ർ മാ​ങ്ങാ​ട്, ഡോ. ​പി.​വി. പു​ഷ്പ​ജ, വി.​എം. മു​നീ​ർ, ക​ല്ല​ഗ ച​ന്ദ്ര​ശേ​ഖ​ര റാ​വു, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, കെ. ​വാ​രി​ജാ​ക്ഷ​ൻ, ഡോ. ​വി. ഗം​ഗാ​ധ​ര​ൻ, അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ൻ, സി. ​അ​ശോ​ക് കു​മാ​ർ, കെ. ​ച​ന്തു​കു​ട്ടി പൊ​ഴു​ത​ല, ജി​തേ​ഷ് ബാ​ബു, സി. ​ഭാ​സ്ക​ര​ൻ ചെ​റു​വ​ത്തൂ​ർ, എ​സ്.​ജെ. ദി​വാ​ക​ര, കെ. ​പു​രു​ഷോ​ത്ത​മ​ൻ, ജോ​ഷി തെ​ങ്ങും​പ​ള്ളി​ൽ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, പ​വി​ത്ര​ൻ സി. ​നാ​യ​ർ, സി. ​ര​വി, ര​വീ​ന്ദ്ര​ൻ ക​രി​ച്ചേ​രി, ഖാ​ദ​ർ മാ​ന്യ, കൃ​ഷ്ണ​ൻ അ​ടു​ക്ക​ത്തൊ​ട്ടി, സോ​ജ​ൻ കു​ന്നേ​ൽ, എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, കെ.​പി. സു​ധ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.