വ​ട​ക്കാം​കു​ന്ന് ഖ​ന​ന​ത്തി​നെ​തി​രാ​യ സ​ത്യ​ഗ്ര​ഹം 40 ദി​വ​സം പി​ന്നി​ടു​ന്നു
Sunday, October 17, 2021 12:43 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ട​ക്കാം​കു​ന്ന് മ​ല​നി​ര​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍​കി​ട ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നും ക്ര​ഷ​റു​ക​ളും ടാ​ര്‍ മി​ക്‌​സ​ര്‍ പ്ലാ​ന്‍റു​മു​ള്‍​പ്പെ​ടെ സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 40 ദി​വ​സം പി​ന്നി​ടു​ന്നു. സ​മ​ര​ത്തി​ന്‍റെ 40-ാം ദി​വ​സം 70 വ​യ​സ് പ്രാ​യ​മു​ള്ള നാ​രാ​യ​ണി​യും 68 വ​യ​സു​ള്ള ല​ക്ഷ്മി​യും സ​രോ​ജി​നി, മീ​നാ​ക്ഷി, ലീ​ല എ​ന്നി​വ​രു​മു​ള്‍​പ്പെ​ടെ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ത്യ​ഗ്ര​ഹം ന​ട​ന്ന​ത്.
നേ​ര​ത്തേ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ സ​മ​ര​പ്പ​ന്ത​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി ന​ല്‍​കി​യി​ട്ടു​ള്ള ഖ​ന​നാ​നു​മ​തി​ക​ള്‍ റ​ദ്ദ് ചെ​യ്ത് ഖ​ന​ന​നീ​ക്ക​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം.