13 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു
Tuesday, October 19, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ആ​റും വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ആ​റും മ​ഞ്ചേ​ശ്വ​ര​ത്ത് ഒ​രു വീ​ടു​മു​ള്‍​പ്പെ​ടെ 13 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ക്ലാ​യി​ക്കോ​ട്, മ​ടി​ക്കൈ (ര​ണ്ട് വീ​ടു​ക​ള്‍), തി​മി​രി, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ ഭീ​മ​ന​ടി, ചി​റ്റാ​രി​ക്കാ​ല്‍, മാ​ലോ​ത്ത് (ര​ണ്ട് വീ​ടു​ക​ള്‍), പാ​ലാ​വ​യ​ല്‍, താ​യ​ന്നൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ കൊ​ട​ല​മൊ​ഗ​ര്‍ വി​ല്ലേ​ജി​ലു​മാ​ണ് വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ര​ണ്ടു വീ​ടു​ക​ളി​ലേ​തൊ​ഴി​കെ നാ​ല് ല​ക്ഷ​ത്തി​ല്‍​പ്പ​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. മാ​ലോ​ട് വി​ല്ലേ​ജി​ലെ ക​മ്മാ​ടി​യി​ല്‍ ഇ​ടി​മി​ന്ന​ലി​ലാ​ണ് ഒ​രു വീ​ടി​നു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.
74.1 ഹെ​ക്ട​റി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 499 ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്. 1.16 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ജി​ല്ല​യി​ലെ ഷി​റി​യ, പ​യ​സ്വി​നി, ച​ന്ദ്ര​ഗി​രി പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഷി​റി​യ​യി​ല്‍ 91.94 മീ​റ്റ​റും പ​യ​സ്വി​നി​യി​ല്‍ 15.2 മീ​റ്റ​റും, ച​ന്ദ്ര​ഗി​രി​യി​ല്‍ 33.48 മീ​റ്റ​റു​മാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്.