നാ​ലു വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Tuesday, October 19, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ ജ​ന​സം​ഖ്യാ അ​നു​പാ​തം (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) 10 ന് ​മു​ക​ളി​ല്‍ വ​രു​ന്ന ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ നാ​ല് വാ​ര്‍​ഡു​ക​ളെ ഒ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ 25 വ​രെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഉ​ത്ത​ര​വി​ട്ടു. ഒ​ക്ടോ​ബ​ര്‍ 11 മു​ത​ല്‍ 17 വ​രെ ഡ​ബ്ല്യു​ഐ​പി​ആ​ര്‍ 10 ന് ​മു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ-​വാ​ര്‍​ഡ് എ​ട്ട്, ഡ​ബ്ല്യു​ഐ.​പി.​ആ​ര്‍ 10.97, ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത്- വാ​ര്‍​ഡ് 10, ഡ​ബ്ല്യു​ഐ​പി​ആ​ര്‍ 22.10, വെ​സ്റ്റ് എ​ളേ​രി-​വാ​ര്‍​ഡ് 10, ഡ​ബ്ല്യു​ഐ​പി​ആ​ര്‍ 14.55, ബേ​ഡ​ഡു​ക്ക- വാ​ര്‍​ഡ് 10, ഡ​ബ്ല്യു​ഐ​പി​ആ​ര്‍ 14.23.അ​ഞ്ചി​ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ള്‍ ഒ​രു പ്ര​ദേ​ശ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​മ്പ​ത്, കു​ട്ടി​ത്താ​നി പ്ര​ദേ​ശ​ത്ത് ഒ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ 25 വ​രെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി.
148 പേ​ര്‍​ക്ക് കോ​വി​ഡ്
ജി​ല്ല​യി​ൽ 148 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 147 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1229 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 9,677 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 557 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10,234 പേ​രാ​ണ്. പു​തി​യ​താ​യി 578 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 2,733 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 420 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 133 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. 1,36,679 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,34,341 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.