‌കി​ല ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തി
Friday, October 22, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ര്‍​ക്കും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് അ​തി​ദാ​രി​ദ്ര്യം ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടേ​യും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. ആ​ശ്ര​യ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രേ​ണ്ട​തും എ​ന്നാ​ല്‍ വി​ട്ടു​പോ​യ​തു​മാ​യ അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് അ​തി​ദ​രി​ദ്ര അ​വ​സ്ഥ​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സ​ഹാ​യ​വും പ​ദ്ധ​തി​ക​ളും സൂ​ഷ്മ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടേ​ണ്ട​വ​രെ ക​ണ്ടെ​ത്തി ലി​സ്റ്റ് ത​യാ​റാ​ക്കും. തു​ട​ര്‍​ന്ന് എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കി​ട​യി​ല്‍ സ​ര്‍​വേ ന​ട​ത്തും. ഈ ​രീ​തി​യി​ലാ​ണ് ഒ​ഴി​ഞ്ഞു​പോ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. അ​തി​നാ​യി സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.
ജി​ല്ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ല സം​സ്ഥാ​ന​ത​ല മാ​സ്റ്റ​ര്‍ ട്രെ​യ്ന​ര്‍​മാ​രാ​യ പ​പ്പ​ന്‍ കു​ട്ട​മ​ത്ത്, അ​ജ​യ​ന്‍ പ​ന​യാ​ല്‍, സി. ​രാ​ജാ​റാം, ഇ.​വി. ഗം​ഗാ​ധ​ര​ന്‍, എ​ച്ച്. കൃ​ഷ്ണ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.