എ.​വി. രാ​മ​കൃ​ഷ്ണ​ന്‍ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​ത്വം അ​ട​യാ​ള​പ്പെ​ടു​ത്തി​യ നേ​താ​വ്: ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍
Sunday, October 24, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ടി​ന്‍റെ പൊ​തു​രം​ഗ​ത്ത് സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​ത്വം അ​ട​യാ​ള​പ്പെ​ടു​ത്തി​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു എ.​വി. രാ​മ​കൃ​ഷ്ണ​നെ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ക്ഷി​രാ​ഷ്ടീ​യ​ത്തി​നും ജാ​തി-​മ​ത ചി​ന്ത​ക​ള്‍​ക്കു​മ​തീ​ത​മാ​യി മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളു​ടെ​യും സ്‌​നേ​ഹാ​ദ​ര​വു​ക​ള്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ രാ​മ​കൃ​ഷ്ണ​ന് ക​ഴി​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്ന എ.​വി. രാ​മ​കൃ​ഷ്ണ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ടി.​കെ.​കെ. ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എം.​സി. ജോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​പൊ​ക്‌​ള​ന്‍, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍, എ​ല്‍​ജെ​ഡി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി, ജോ​യ് മാ​രൂ​ര്‍, കെ.​വി. സു​രേ​ന്ദ്ര​ന്‍, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, ടി.​കെ. നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.