പ്ര​തി​സ​ന്ധി​ക​ള്‍​ക്കു ന​ടു​വി​ലും നെൽക്കൃഷി വിളവെടുത്തു
Sunday, October 24, 2021 1:05 AM IST
രാ​ജ​പു​രം: കാ​ലം​തെ​റ്റി​വ​ന്ന മ​ഴ​യു​ടെ​യും വി​ള​ഞ്ഞ പാ​ടം കു​ത്തി​മ​റി​ച്ച പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും ക​തി​രു​ക​ള്‍ കൊ​ത്തി​ത്തി​ന്നാ​നെ​ത്തി​യ മ​യി​ലു​ക​ളു​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​ക​ള്‍​ക്കൊ​ടു​വി​ല്‍ ചെ​റു​പ​ന​ത്ത​ടി പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൊ​യ്ത്തു​ത്സ​വം. അ​മ്മ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ക്കി​യ നെ​ല്‍​ക്കൃ​ഷി പ​തി​വി​ലേ​റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടാ​ണ് ഇ​ത്ത​വ​ണ കൊ​യ്ത്തി​നൊ​രു​ങ്ങി​യ​ത്. ഏ​റെ ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചു.
ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ​മൂ​ലം വ​യ​ലു​ക​ളി​ല്‍ കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യു​ള്ള​തി​നാ​ല്‍ കൊ​യ്ത്തി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ​യും കി​ട്ടാ​നി​ല്ലാ​തെ​യാ​യി. വി​ള​ഞ്ഞ നെ​ല്ല് ഉ​തി​ര്‍​ന്നു വീ​ണ് കി​ളി​ര്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കി​ട്ടാ​വു​ന്ന​ത്ര തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് കൊ​യ്ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് നെ​ല്‍​ക​റ്റ കൊ​യ്‌​തെ​ടു​ത്ത് കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ന്‍​സ​ന്‍റ്, രാ​ധാ സു​കു​മാ​ര​ന്‍, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗം വി.​വി. കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.