സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, October 26, 2021 1:02 AM IST
പ​യ്യന്നൂർ: ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ ആ​ശ്ര​മ​ത്തി​ൽ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​വി​ത​മാ​ണു ത​ന്‍റെ ജീ​വി​ത വി​ജ​യ​മെ​ന്നു സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എം​എ​ൽ​എ​യാ​യ സ​ജീ​വ് ജോ​സ​ഫി​നു ന​ൽ​കി​യ സ്വീ​ക​ര​ണത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എട്ടു മു​ത​ൽ 10 വ​രെ പ​യ്യ​ന്നൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച​തു ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ൽ അ​ന്തേ​വാ​സി​യാ​യി താ​മ​സി​ച്ചാ​ണ്. അ​ന്നു സ്വാ​മി​യോ​ടൊ​പ്പ​മു​ള്ള ജീ​വി​തം സ​മൂ​ഹ​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി മാ​റി. അ​തു​കൊ​ണ്ടാ​ണു പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഇ​ന്നു സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റാ​ൻ ക​ഴി​ഞ്ഞ​തെ​ന്നുംസ്വാ​മി​യെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ശു​ശ്രൂ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നു സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു. ആ​ന​ന്ദ​തീ​ർ​ഥ ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എ. ​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്ര​മം ന​വീ​ക​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​ശ്രീ​ധ​ര​ൻ, ക​ൺ​വീ​ന​ർ എ​ൻ. രാ​ഘ​വ​ൻ, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ.​പി. ദാ​മോ​ദ​ര​ൻ, സം​ഘ​ട​ന സെ​ക്ര​ട്ട​റി എം.​ഗം​ഗാ​ധ​ര​ൻ , പ്ര​ഭാ​ക​ര​ൻ മ​ണി​ക​ണ്ഠ​ൻ , ര​ഘു താ​യ​ത്തു​വ​യ​ൽ , രാ​ഘ​വ​ൻ കാ​രാ​ട്ട് , വി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.