കാ​ട്ടാ​ന​ക​ളു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം: ക​ര്‍​ഷ​ക​ര്‍ വാ​ഴ​യും ക​ട​പ്ലാ​വും വെ​ട്ടി​മാ​റ്റു​ന്നു
Wednesday, November 24, 2021 1:01 AM IST
മു​ളി​യാ​ര്‍: കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ പ​തി​വു​സാ​ന്നി​ധ്യ​മാ​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ നാ​ട​ന്‍ വാ​ഴ​ക്കൃ​ഷി​യും ക​ട​പ്ലാ​വു​ക​ളും ഒ​ഴി​വാ​ക്കു​ന്നു. ഇ​തു ര​ണ്ടു​മാ​ണ് ആ​ന​ക​ളെ ഏ​റ്റ​വു​മ​ധി​കം ആ​ക​ര്‍​ഷി​ക്കു​ന്ന​തെ​ന്നാ​ണ് വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രു​ടെ അ​നു​ഭ​വം. ക​ട​പ്ലാ​വു​ക​ളു​ടെ തൊ​ലി​യാ​ണ് ആ​ന​ക​ളു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. സ​മീ​പ​കാ​ല​ത്ത് ആ​ന​ക​ളി​റ​ങ്ങി​യ എ​ല്ലാ കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​ട​പ്ലാ​വു​ക​ളു​ടെ തൊ​ലി എ​ത്തി​പ്പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന ഉ​യ​രം​വ​രെ ചീ​ന്തി​യെ​ടു​ത്ത് തി​ന്ന നി​ല​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​രം ത​ന്നെ ഒ​ടി​ച്ചു​വീ​ഴ്ത്തി മു​ക​ള​റ്റം വ​രെ​യു​ള്ള തൊ​ലി​യെ​ല്ലാം ഭ​ക്ഷ​ണ​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ലി ചീ​ന്തി​യെ​ടു​ക്ക​പ്പെ​ട്ട മ​ര​ങ്ങ​ളും ദി​വ​സ​ങ്ങ​ള്‍​ക്ക​കം ഉ​ണ​ങ്ങി​ന​ശി​ക്കും.
കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​വു​ങ്ങി​ന്‍​തോ​ട്ട​ങ്ങ​ളി​ലെ പ്ര​ധാ​ന ഇ​ട​വി​ള​ക​ളി​ലൊ​ന്നാ​യി​രു​ന്നു വ​ലി​യ പ​രി​ച​ര​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ലാ​ത്ത ക​ട​ച്ച​ക്ക. ഇ​പ്പോ​ള്‍ കി​ലോ​യ്ക്ക് 80-100 രൂ​പ വി​ല​യും കി​ട്ടു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ക​ട​പ്ലാ​വു​ക​ളാ​ണ് ആ​ന​യി​റ​ങ്ങി​യ തോ​ട്ട​ങ്ങ​ളി​ല്‍ ഉ​ണ​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. ഈ ​മ​ര​ത്തി​ന്‍റെ മ​ണം വ​ള​രെ ദൂ​രെ​നി​ന്നു​പോ​ലും ആ​ന​ക​ള്‍​ക്ക് തി​രി​ച്ച​റി​യാ​ന്‍ പ​റ്റു​മെ​ന്ന് അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തോ​ടെ സ്വ​ന്തം തോ​ട്ട​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ക​ര്‍​ഷ​ക​ര്‍ അ​വ​ശേ​ഷി​ച്ച​വ വെ​ട്ടി​മാ​റ്റു​ക​യാ​ണ്. ഇ​തേ രീ​തി​യി​ലാ​ണ് മി​ക്ക​വ​രും നാ​ട​ന്‍ വാ​ഴ​ക്കൃ​ഷി​യും ഉ​പേ​ക്ഷി​ച്ച​ത്.