അ​ണ്ട​ർ-16 അ​ന്ത​ർ​ജി​ല്ല ക്രി​ക്ക​റ്റ്: കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ
Saturday, November 27, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: മാ​ന്യ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ണ്ട​ർ-16 ഗ്രൂ​പ്പ് എ ​അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​തി​ഥേ​യ​രാ​യ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വ​യ​നാ​ടി​നെ ഒ​രു ഇ​ന്നിം​ഗ്സി​നും 39 റ​ൺ​സി​നും ത​ക​ർ​ത്താ​ണ് കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ളാ​യ​ത്.11.5 ഓ​വ​റി​ൽ വെ​റും 14 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത ഫാ​സ്റ്റ് ബൗ​ള​ർ മു​ഹ​മ്മ​ദ്‌ ജ​സീ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​സ​ർ​ഗോ​ഡി​ന് അ​നാ​യാ​സ​ജ​യം സ​മ്മാ​നി​ച്ച​ത്.
പ​വ​ൻ​കു​മാ​ർ, മു​ഹ​മ്മ​ദ്‌ അ​ലി ഷ​ഹ്റാ​സ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. അ​ഭി​ഷേ​ക് റാം (29) ​ആ​ണ് വ​യ​നാ​ടി​ന്‍റെ ടോ​പ് സ്കോ​റ​ർ.

ഒ​ന്പ​ത് വി​ക്ക​റ്റി​ന് 139 റ​ൺ​സ് എ​ന്ന നി​ല​യി​ൽ പു​ന​രാ​രം​ഭി​ച്ച ക​ളി ജ​സീ​ലി​ന്‍റെ​യും സൂ​ര​ജി​ന്‍റെ​യും 50 റ​ൺ​സ്‌ അ​വ​സാ​ന വി​ക്ക​റ്റ് കൂ​ട്ട് കെ​ട്ടി​ൽ 76 ഓ​വ​റി​ൽ 189 റ​ൺ​സ്‌ നേ​ടി ഓ​ൾ ഔ​ട്ടാ​യി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വ​യ​നാ​ട് 46.3 ഓ​വ​റി​ൽ 84 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി.