മ​ഹാ​ത്മ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Friday, December 3, 2021 12:56 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് സാ​ന്ത്വ​ന​മേ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​ദി​നൂ​രി​ല്‍ രൂ​പീ​ക​രി​ച്ച മ​ഹാ​ത്മ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ജ​തീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു. പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം പ്ര​വ​ര്‍​ത്ത​ന ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ. ​സ​ജീ​വ​ന്‍, പി.​വി.​അ​നി​ല്‍​കു​മാ​ര്‍, വി.​വി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.