അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം: ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ
Saturday, December 4, 2021 1:02 AM IST
ചെ​റു​വ​ത്തൂ​ര്‍: അ​ധ്യാ​പ​ക​രു​ടെ ഓ​ണ്‍​ലൈ​ന്‍ സ്ഥ​ലം​മാ​റ്റം സം​ബ​ന്ധി​ച്ച് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ​സ്ടി​എ) നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും ജി​ല്ല​യി​ല്‍ മാ​ത്രം അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. പ്രൊ​വി​ഷ​ണ​ല്‍ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചും പി​ന്‍​വ​ലി​ച്ചും ത​ട്ടി​യും മു​ട്ടി​യും ക​ളി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.
മു​ന്‍​ഗ​ണ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ദി​വ​സം​തോ​റും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ന്ന​ത​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​മ്മ​ര്‍​ദ​വും സ്വാ​ധീ​ന​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ന​വം​ബ​ര്‍ 28 ന​കം അ​ന്തി​മ ഉ​ത്ത​ര​വ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഡി​ജി​ഇ​യു​ടെ സ​ര്‍​ക്കു​ല​ര്‍. ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ലേ​ക്ക് ക​ട​ന്നി​ട്ടും ഇ​തു ന​ട​പ്പാ​ക്കാ​നാ​കാ​ത്ത​ത് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ്. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നു പി​ന്നി​ല്‍ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണെ​ന്നും കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​കെ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ന്‍, എ.​വി. ഗി​രീ​ശ​ന്‍, ജി.​കെ. ഗി​രി​ജ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ശ്രീ​നി​വാ​സ​ന്‍, എ. ​ദാ​മോ​ദ​ര​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ര്‍, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ര്‍, കെ.​ഒ. രാ​ജീ​വ​ന്‍, യൂ​സ​ഫ് കൊ​ട്യാ​ടി, ഷീ​ല ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.