ക്ഷീ​ര​ക​ര്‍​ഷ​ക സ​മ്പ​ര്‍​ക്ക​വും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തി
Sunday, December 5, 2021 1:13 AM IST
ബ​ളാം​തോ​ട്: പ​ര​പ്പ ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ന്‍റെ​യും ബ​ളാം​തോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തി. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം. ​പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത അ​ര​വി​ന്ദ്, പ​ഞ്ചാ​യ​ത്തം​ഗം സ​ജി​നി മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​വി. മ​നോ​ജ് കു​മാ​ര്‍, ഡ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍ എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.