വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ സ​മാ​പ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തി
Sunday, December 5, 2021 1:13 AM IST
ചെ​റു​പു​ഴ: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ കാ​സ​ർ​ഗോ​ഡ് വൈ​ദി​ക ജി​ല്ലാ​ത​ല ച​ട​ങ്ങു​ക​ൾ തി​രു​മേ​നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ ഇ​ട​വ​ക വി​കാ​രി ഫാ. ​ചാ​ക്കോ ചേ​ല​മ്പ​റ​മ്പ​ത്ത്, സെ​ക്ര​ട്ട​റി ജോ​വി​ൻ മു​ള​മൂ​ട്ടി​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​ശു​ദ്ധ​യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്‌ ആ​രം​ഭി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് വൈ​ദി​ക ജി​ല്ല​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ, സി​സ്റ്റ​റ്റേ​ഴ്സ്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വ​ർ​ഷാ​ച​ര​ണ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.