എ​ലി കു​പ്പി പൊ​ട്ടി​ച്ചു! ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ല്‍നി​ന്നും അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്നു
Sunday, December 5, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ല്‍​നി​ന്നും അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്നു. അ​മോ​ണി​യ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ലു​കു​പ്പി​ക​ളി​ല്‍ ഒ​ന്ന് എ​ലി​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​നി​ടെ പൊ​ട്ടി​യ​താ​ണ് വാ​ത​ക ചോ​ര്‍​ച്ച​യ്ക്കി​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​മോ​ണി​യ​യു​ടെ രൂ​ക്ഷ​ഗ​ന്ധം വ്യാ​പി​ച്ച​യു​ട​ന്‍ ജീ​വ​ന​ക്കാ​ര്‍ മു​റി​യു​ടെ വാ​തി​ല​ട​ട​ച്ച് വാ​ത​കം പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സം​ഘം വാ​ത​കം നി​ര്‍​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

സേ​നാം​ഗ​ങ്ങ​ളാ​യ മു​കേ​ഷ്, നി​ഖി​ല്‍ എ​ന്നി​വ​ര്‍ സു​ര​ക്ഷാ കി​റ്റ് ധ​രി​ച്ച് മു​റി​ക്കു​ള്ളി​ല്‍ ക​ട​ന്ന് ഓ​രോ കു​പ്പി​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പൊ​ട്ടി​യ കു​പ്പി ക​ണ്ടെ​ത്തി​യ​ത്. ഇ​ത് പി​ന്നീ​ട് ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ താ​ഴ്ത്തി നി​ര്‍​വീ​ര്യ​മാ​ക്കി.

അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​സ​തീ​ഷ് കു​മാ​ര്‍, സേ​നാം​ഗ​ങ്ങ​ളാ​യ അ​നി​ല്‍, കി​ര​ണ്‍​കു​മാ​ര്‍, വ​രു​ണ്‍​രാ​ജ്, ഹോം​ഗാ​ര്‍​ഡ് നാ​രാ​യ​ണ​ന്‍, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് കു​മാ​ര്‍, രാ​ജേ​ഷ്, കി​ര​ണ്‍ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.