ക​ണ്ണൂ​ർ ഗ​വ. ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ര്‍​ത്തോ ഒ​പി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍
Tuesday, December 7, 2021 1:17 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ര്‍​ത്തോ​പ്പി​ഡി​ക്സ് ഒ​പി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി ക്ര​മീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തു​പ്ര​കാ​രം തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഒ​പി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​റ്റ് ദി​വ​സ​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ചെ​യ്യും. എ​ന്നാ​ല്‍, അ​ടി​യ​ന്തി​ര ചി​കി​ത്സ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടാ​തെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ ഓ​ര്‍​ത്തോ വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ്റ്റേ ​ഡ്യൂ​ട്ടി​യും നി​ശ്ച​യി​ച്ചു. ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ ഒ​രൊ​റ്റ യൂ​ണി​റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഭി​കാ​മ്യം എ​ന്ന എ​ച്ച്ഒ​ഡി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും ആ​യ​ത് 13 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും പ്ര​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.